തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സംസ്‌ഥാനത്ത് നീട്ടി. ഈ മാസം 6ആം തീയതി വരെയാണ് നീട്ടി നൽകിയത്. 4ആം തീയതി വരെ അപേക്ഷ നൽകാമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ഇതേ തുടർന്ന് ട്രയൽ അലോട്ട്മെന്റ് 7ആം തീയതിയിൽ നിന്ന് 13ആം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ആം തീയതിയിൽ നിന്ന് 22ആം തീയതിയിലേക്കും മാറ്റിയിട്ടുണ്ട്.
അതേസമയം തന്നെ പ്ളസ് വൺ ക്‌ളാസുകൾ സംസ്‌ഥാനത്ത് എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടാതെ ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്ളസ് വൺ സീറ്റുകൾ ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്.
സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ മാത്രം 20,000ത്തോളം പ്ളസ് വൺ സീറ്റുകളുടെ കുറവുണ്ടെന്നാണ് വ്യക്‌തമാകുന്നത്. അതിനാൽ തന്നെ മുഴുവൻ വിഷയങ്ങൾക്ക് എ പ്ളസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും സീറ്റ് ഉറപ്പില്ലാത്ത സ്‌ഥിതിയാണ് ഇപ്പോഴുള്ളത്.
Read also: അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി






































