അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി

By Staff Reporter, Malabar News
Virat-Kohli
Ajwa Travels

ലണ്ടൻ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഇന്ത്യൻ നായകന്റെ നേട്ടം.

ഇംഗ്ളണ്ടിനെതിരായ ഓവൽ ടെസ്‌റ്റിനിടെയാണ് കോഹ്‌ലി നേട്ടം കൊയ്‌തത്‌. ഈ നാഴികക്കല്ല് പിന്നിടുന്ന ഏഴാമത്തെ താരമാണ് കോഹ്‌ലി.

490 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ 23,000 റൺസ് പിന്നിട്ടത്. ഇതിനായി സച്ചിനേക്കാൾ 32 ഇന്നിങ്സുകൾ കുറവേ കോഹ്‌ലിക്ക് വേണ്ടിവന്നുള്ളൂ.

അതേസമയം 522 ഇന്നിങ്സുകളിൽ നിന്നാണ് സച്ചിൻ ഈ നേട്ടത്തിലെത്തിയത്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് 544 ഇന്നിങ്സുകളിൽ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇവർക്ക് പുറമെ കുമാർ സംഗക്കാര (568), രാഹുൽ ദ്രാവിഡ് (576), മഹേള ജയവർധനെ (645) എന്നിവരാണ് അന്താരാഷ്‍ട്ര ക്രിക്കറ്റിൽ 23,000 റൺസ് പിന്നിട്ടത്.

Most Read: വീഡിയോകോൺ സ്‌ഥാപകനെതിരെ എൻസിഎൽടി; ആസ്‌തികൾ കണ്ടുകെട്ടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE