തിരുവനന്തപുരം: ബിജെപി സംസ്ഥാന സ്ഥാനം രാജിവെക്കണോ എന്നത് കെ സുരേന്ദ്രൻ സ്വയം തീരുമാനിക്കണമെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്. സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പിപി മുകുന്ദന്റെ പ്രതികരണം.
പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം മുന്നോട്ടുവച്ചതായാണ് അറിവെന്നും വിഷയത്തിലിനി കേന്ദ്ര നേതൃത്വം തീരുമാനം എടുക്കട്ടെയെന്നും പിപി മുകുന്ദന് പറഞ്ഞു. ബിജെപി അധ്യക്ഷനാകാന്‍ താൽപര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി എംപിയുമായി പി പി മുകുന്ദന് ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സംഘടനാ വിഷയങ്ങള്‍ ചർച്ച ചെയ്തില്ലെന്നാണ് സുരേഷ് ഗോപി എംപിയുടെ പ്രതികരണം. പിപി മുകുന്ദനുമായി തനിക്ക് 1989 മുതലുള്ള പരിചയമാണ്. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്