കോവിഡ് കണക്കിൽ കുറവ്; രോഗബാധ 5930, സമ്പർക്കം 4767, രോഗമുക്‌തി 7836

By Desk Reporter, Malabar News
Kerala Covid Report 2020 Nov 03_Malabar News
Ajwa Travels

തിരുവനന്തപുരം: കണക്കിൽ കുറവുണ്ട്. പക്ഷെ അത് ഇന്നലെ അവധി ദിവസം ആയത് കൊണ്ടുള്ള കുറവായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് 5930 ആണ് രോഗബാധ. ആയിരത്തിനു മുകളിൽ ഇന്ന് ഒരു ജില്ലകളും ഇല്ല എന്നതാണ് ആശ്വാസം. എന്നാൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ വർധനവ് ശക്‌തമായ ആശങ്ക സൃഷ്‌ടിക്കുന്നു.

ഇന്നത്തെ ആകെ രോഗബാധ 5930  ആണ്.സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത്  7836 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 22 ആണ്. സമ്പര്‍ക്ക രോഗികള്‍ 4767 ഇന്നുണ്ട്. ഉറവിടം അറിയാത്ത 834 രോഗബാധിതരും, 94,388 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതാണ് ഇന്നത്തെ അപകടകരമായ മുന്നറിയിപ്പ്. 03 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 295
കണ്ണൂർ: 274
വയനാട്: 35
കോഴിക്കോട്: 869
മലപ്പുറം: 740
പാലക്കാട്: 288
തൃശ്ശൂർ: 697
എറണാകുളം: 480
ആലപ്പുഴ: 618
കോട്ടയം: 382
ഇടുക്കി: 94
പത്തനംതിട്ട: 186
കൊല്ലം: 343
തിരുവനന്തപുരം: 629

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7836, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂര്‍ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂര്‍ 130, കാസര്‍ഗോഡ് 345. ഇനി ചികിൽസയിലുള്ളത് 94,388. ഇതുവരെ ആകെ 1,99,634 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടി വരും; സല്‍മാന്‍ ഖാന്‍

ആകെ 5930 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 86 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 834 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 4767 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 246, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 224 പേര്‍ക്കും, കോഴിക്കോട് 796, മലപ്പുറം 584, വയനാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 620 പേര്‍ക്കും, എറണാകുളം 378, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 465 പേര്‍ക്കും, ഇടുക്കി 64, കോട്ടയം 320, കൊല്ലം ജില്ലയില്‍ നിന്നുള്ള 315 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 108, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 415 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1025 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍ (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന്‍ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന്‍ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന്‍ (83) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News: ഖുശ്ബു ഇനി മുതല്‍ ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു

ഇന്ന് രോഗം ബാധിച്ചത് 195 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം 76 ആരോഗ്യ പ്രവർത്തകർക്കും, എറണാകുളം 23, തൃശ്ശൂർ 19, കോട്ടയം 17, കണ്ണൂർ 13, പാലക്കാട് 10, കോഴിക്കോട് 10, മലപ്പുറം 07, കാസർഗോഡ് 07, ആലപ്പുഴ 05, കൊല്ലം 03, ഇടുക്കി 03, പത്തനംതിട്ട 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 36,28,429 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,108 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 05 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 664 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Must Read: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു; പൊതു ഇടങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 03 ഹോട്ട് സ്‌പോട്ടുകളാണ്; തൃശൂര്‍ ജില്ലയിലെ തളിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

3075 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,81,413 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,53,104 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,309 പേര്‍ ആശുപത്രികളിലുമാണ്.

National News: എൻഐഎ അറസ്‌റ്റ് ചെയ്‌ത 83കാരനായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണം; കെ.കെ.രാഗേഷ് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE