ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

By News Desk, Malabar News
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ ലാബുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജന്‍ പരിശോധനക്ക് 625 രൂപയാണ് നിരക്ക്. എന്നാല്‍, പല സ്വകാര്യ ലാബുകളിലും 800 മുതല്‍ 950 രൂപ വരെ ഈടാക്കുന്നതായാണ് പരാതി. 625 രൂപ ആന്റിജന്‍ പരിശോധനക്കും 175 രൂപ ആന്റിജന്‍ കണ്‍സ്യൂമബിള്‍സ് എന്ന പേരിലുമാണ് ഈടാക്കുന്നത്. ആന്റിജന്‍ പരിശോധനക്ക് 625 രൂപയാണ് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കെന്നും ഇതില്‍ കൂടുതല്‍ ഈടാക്കാന്‍ അനുവാദം ഇല്ലെന്നുമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെ പ്രതികരണം.

ഏറ്റവും വേഗത്തില്‍ ഫലമറിയാവുന്ന സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കോവിഡ് പരിശോധനയാണ് ആന്റിജന്‍. സംസ്‌ഥാനത്തെ നൂറിലേറെ ലാബുകളിലാണ് ആന്റിജന്‍ പരിശോധന നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനിടെയാണ് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കി സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് സംസ്‌ഥാനത്തെ സ്വകാര്യ ലാബുകള്‍ക്ക് വിവിധ കോവിഡ് പരിശോധന നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Entertainment News: ചെറു പുഞ്ചിരിയോടെ സ്ളോ മോഷനില്‍ മോഹന്‍ലാല്‍; വീഡിയോ വൈറല്‍

കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കിയ ലാബുകളുടെ പേര് വിവരങ്ങളും പരിശോധനകളുടെ നിരക്കും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ആര്‍.ടി- പി.സി.ആര്‍. പരിശോധനക്ക് 2750 രൂപയാണ് സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്ന നിരക്ക്. സിബിനാറ്റിന് 3000 രൂപയും ട്രൂനാറ്റിന് ആദ്യ ഘട്ടത്തില്‍ 1500-ഉം രണ്ടാംഘട്ടം ആവശ്യമാണെങ്കില്‍ വീണ്ടും 1500-ഉം അടക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE