ചെറു പുഞ്ചിരിയോടെ സ്ളോ മോഷനില്‍ മോഹന്‍ലാല്‍; വീഡിയോ വൈറല്‍

By Staff Reporter, Malabar News
entertainment image_malabar news
Mohanlal
Ajwa Travels

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ നിറഞ്ഞു നിന്നത് പതിനഞ്ച് സെക്കന്‍ഡ് മാത്രമുള്ള ഒരു വീഡിയോ ആയിരുന്നു. നിമിഷ നേരം കൊണ്ട് വൈറലായ ഈ വീഡിയോ ആരുടേതെന്നല്ലേ? ദൃശ്യം 2 വിന്റെ ചിത്രീകരണ ലൊക്കേഷനിലേക്ക് സാക്ഷാല്‍ മോഹന്‍ലാല്‍ എത്തുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ അടക്കി വാണത്.

ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്‌തത്. ലൊക്കേഷനിലേക്ക് കടന്നു വരുന്ന തന്റെ കാറില്‍ നിന്നിറങ്ങിയ ലാല്‍, മാസ്‌ക് അഴിച്ച് ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്‌ത് നടന്നു നീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്.

താരത്തിന്റെ ഒരു ഫാന്‍സ് ക്ളബ്ബാണ് വീഡിയോ പുറത്തു വിട്ടത്. സ്ളോ മോഷനും ബാക്ക് ഗ്രൗണ്ട് സംഗീതവുമൊക്കെ ചേര്‍ത്താണ് വീഡിയോ പുറത്തു വിട്ടത്. തോള് ചരിച്ച് ചെറു പുഞ്ചിരിയോടെ സ്ളോ മോഷനില്‍ മോഹന്‍ ലാല്‍ എത്തുന്ന ദൃശ്യങ്ങള്‍ ‘ദി റോയല്‍ എന്‍ട്രി’ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവച്ചത്.

‘വരുന്നത് രാജാവാകുമ്പോള്‍ വരവ് രാജകീയമാകും’ എന്ന തലക്കെട്ടോടെ വൈകാതെ തന്നെ ലാല്‍ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു. കൂടാതെ അജു വര്‍ഗീസ് ഉള്‍പ്പടെ നിരവധി താരങ്ങളും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Read Also: വീണ്ടും സംശയ നിഴലിലായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE