കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
suman murder
Representational Image
Ajwa Travels

കായംകുളം: കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്‌ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഊടത്തിൽ ജങ്ഷന് സമീപം റോഡിലാണ് ഇന്ന് പുലർച്ചെ 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്‌തമല്ല. അയൽവാസിയുടെ മൊഴിപ്രകാരം ചില തർക്കങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മരിച്ച വ്യക്‌തിയുടെ ശരീരത്തിൽ ചില പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാവുകയുള്ളൂ. പോലീസ് അന്വേഷണം ആരംഭിച്ചു.

Most Read: പാരമ്പര്യ വൈദ്യന്റെ കൊലപാതകം; തെളിവെടുപ്പ് ഇന്നും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE