ഉഡുപ്പി: കർണാടകയിൽ റോഡിന് ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയുടെ പേരിട്ടതിൽ വ്യാപക പ്രതിഷേധം. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിൽ പുതുതായി നിർമിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്.
‘പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്’ എന്നാണ് ബോർഡിൽ പേരെഴുതിയിരിക്കുന്നത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു. സംഭവം വിവാദമായതോടെ ഗോഡ്‌സെയുടെ പേരെഴുതിയ ബോർഡ് ഗ്രാമപഞ്ചായത്ത് അധികൃതർ നീക്കം ചെയ്‌തു. അധികൃതരുടെ പരാതിയിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കർണാടക ഊർജമന്ത്രി വി സുനിൽകുമാറിന്റെ മണ്ഡലത്തിൽ പെടുന്ന കാർക്കള താലൂക്കിലെ ബോലോ ഗ്രാമപഞ്ചായത്തിലെ പാതയോരത്താണ് ബോർഡ് സ്‌ഥാപിച്ചത്. സർക്കാരിനോ പഞ്ചായത്ത് അധികൃതർക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: ജീവന് ഭീഷണി; കോടതിയിൽ രഹസ്യമൊഴി നൽകി സ്വപ്‌ന







































