ജീവന് ഭീഷണി; കോടതിയിൽ രഹസ്യമൊഴി നൽകി സ്വപ്‌ന

By News Desk, Malabar News
Gold smuggling case
Ajwa Travels

കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്‌ച പുറത്തുവിടുമെന്നും സ്വപ്‌ന പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് വെളിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞു. നാളെയും മൊഴി നൽകും. അതിന് ശേഷം മാദ്ധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും സ്വപ്‌ന പറഞ്ഞു.

എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. ജീവന് ഭീഷണിയുള്ളതിനാൽ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി സ്വപ്‌ന എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്‌ച കോടതി മൊഴിയെടുത്തു. നാളെയും മൊഴിയെടുക്കൽ തുടരും.

Most Read: വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE