പേര്‍ളി മാണി ബോളിവുഡിലേക്ക്; ശ്രദ്ധേയമായി ലുഡോ ട്രെയ്‌ലര്‍

By Trainee Reporter, Malabar News
പേര്‍ളി മാണി, പേര്‍ളി ചിത്രത്തിന്റെ സംവിധായകന്‍ അനുരാഗ് ബസുവിനൊപ്പം
Ajwa Travels

പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ലുഡോ’യുടെ ട്രെയ്‌ലര്‍ പുറത്ത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര്‍ളിക്ക് പുറമെ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്‌കുമാർ റാവു, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.

2017ല്‍ പുറത്തിറങ്ങിയ ജഗ്ഗാ ജാസൂസിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ആകാംക്ഷ പകരുന്ന ട്രെയ്‌ലര്‍ യൂട്യൂബില്‍ ശ്രദ്ധേയമാകുകയാണ്.

Ludo | Official Trailer | Abhishek A Bachchan, Aditya Roy Kapur, Rajkummar Rao, Pankaj Tripathi

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ‘ലുഡോ’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രം നവംബറില്‍ റിലീസ് ചെയ്യും.

Read also: അച്ഛന്റെ വഴിയേ മകനും; സംവിധായക അരങ്ങേറ്റത്തിന് ഒരുങ്ങി ഐവി ശശിയുടെ മകന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE