മലപ്പുറത്ത് ലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ

വാഹനത്തിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

By Senior Reporter, Malabar News
Accident
Representational Image
Ajwa Travels

മലപ്പുറം: ആതവനാട് മിനിലോറി കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. വാഹനവും ക്ളീനറും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഡ്രൈവർ ജാഫർ നീന്തി രക്ഷപ്പെട്ടു. ക്ളീനർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മലപ്പുറം മലയിൽ ഗ്രൂപ്പിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ലോറി പൂർണമായും വെള്ളത്തിൽ മുങ്ങി. ലോറിക്കടിയിലാണ് ക്ളീനർ മുസ്‌തഫ കുടുങ്ങിക്കിടക്കുന്നത്. രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാലിന്യവും പ്‌ളാസ്‌റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 65 അടി താഴ്‌ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂർണമായും മുങ്ങുകയും ചെയ്‌തു. തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE