പുതുമയോടെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

By News Desk, Malabar News
Muslim League has announced its candidates
Representational Image
Ajwa Travels

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക്​ മൽസരിക്കുന്ന സ്‌ഥാനാർഥികളുടെ പട്ടിക മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്തു വിട്ടു. മുസ്​ലിം ലീഗ്​​ നേതാവ്​ സാദിഖലി ശിഹാബ്​ തങ്ങളാണ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചത്​.

ആകെയുള്ള 32 ഡിവിഷനുകളിൽ 22 എണ്ണത്തിലാണ് ലീഗ് മൽസരിക്കുന്നത്. 10 സീറ്റിൽ പുരുഷൻമാരും ബാക്കി സ്​ത്രീകളുമാണ് മൽസരിക്കുന്നത്​. ​ഇരുവിഭാഗത്തിലും ഓരോ സീറ്റ്​ വീതം എസ്​.സി സംവരണമാണ്​. ഇത്തവണ പുതുമുഖങ്ങൾക്കാണ് ലീഗ് കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. നിലവിലെ ലീഗ് അംഗങ്ങളിൽ നാല് പേർ മാത്രമാണ് സ്‌ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

Also Read: ഇന്റർനെറ്റ് ദുരുപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം

ജില്ല പഞ്ചായത്തിൽ പ്രസിഡണ്ട് സ്‌ഥാനം ഇത്തവണ വനിതാ സംവരണമാണ്. തിങ്കളാഴ്​ച മുതൽ നോമിനേഷൻ നൽകിത്തുടങ്ങുമെന്ന്​ ലീഗ് നേതൃത്വം അറിയിച്ചു.

സ്‌ഥാനാർഥികളും ഡിവിഷനുകളും

  • ഇസ്‌മയിൽ പി. മൂത്തേടം- ചോക്കാട്
  • അമീർ പാതാരി- ഏലംകുളം
  • ടിപി ഹാരിസ് – മക്കരപ്പറമ്പ്
  • കെടി അഷറഫ്-എടയൂർ
  • എം ഹംസ മാസ്‌റ്റർ- ആതവനാട്
  • ടിപിഎം ബഷീർ- എടരിക്കോട്
  • ഫൈസൽ ഇടശ്ശേരി- തിരുനാവായ
  • പികെസി അബ്‌ദുറഹ്‌മാൻ- കരിപ്പൂർ
  • അഡ്വ. പി.വി. മനാഫ്- പൂക്കോട്ടൂർ
  • വി.കെ.എം ഷാഫി- നിറമരുതൂർ
  • എ.പി. ഉണ്ണികൃഷ്‌ണൻ- തൃക്കലങ്ങോട് (എസ്​.സി ജനറൽ)
  • റൈഹാനത്ത് ഗഫൂർ കുറുമാടൻ- എടവണ്ണ
  • ശരീഫ ടീച്ചർ- അരീക്കോട്
  • ഇകെ. ഹഫ്​ലത്ത് ടീച്ചർ- ചങ്ങരംകുളം
  • നസീമ അസീസ്- രണ്ടത്താണി
  • സമീറ പുളിക്കൽ- വേങ്ങര
  • സറീന ഹസീബ്- വെളിമുക്ക്
  • ജസീറ മുനീർ- കരുവാരകുണ്ട്
  • എം.കെ. റഫീഖ- ആനക്കയം
  • കെ. സലീന ടീച്ചർ- ഒതുക്കുങ്ങൽ
  • എ. ജാസ്‌മിൻ -നന്നമ്പ്ര
  • ശ്രീദേവി പ്രാക്കുന്നം- പൊൻമുണ്ടം (എസ്.സി വനിത)

കോൺഗ്രസ് സ്‌ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE