ഇന്റർനെറ്റ് ദുരുപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം

By News Desk, Malabar News
Childrens Day Celebration
പ്രധാനമന്ത്രി നൻമ, പ്രസിഡണ്ട് ആദർശ് എന്നിവർ മറ്റ് നേതാക്കൾക്കൊപ്പം
Ajwa Travels

തിരുവനന്തപുരം: കുട്ടികളുടെ ഓണ്‍ലൈന്‍ ക്ളാസുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിന സന്ദേശം നൽകുന്ന അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കോവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈനിലായിരുന്നു ശിശുദിനാഘോഷം.

കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡണ്ടും സ്‌പീക്കറും മറ്റ് നേതാക്കളും തുറന്ന ജീപ്പിൽ ശിശുക്ഷേമസമിതി ഓഫീസിലേക്ക് എത്തി. സാധാരണ വലിയ ശിശുദിന റാലിക്കൊപ്പമാണ് ഈ യാത്ര സംഘടിപ്പിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയിൽ പരിമിതമായ ചടങ്ങുകളോടെയാണ് ആഘോഷം നടന്നത്. ചടങ്ങിന്റെ പ്രധാന ആകർഷണം കുട്ടി നേതാക്കൾ തന്നെയായിരുന്നു.

Also Read: വെല്ലുവിളികളെ അതിജീവിക്കും, തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും; കാനം

കുട്ടികളുടെ പ്രധാനമന്ത്രി എസ് നൻമ സംസ്‌ഥാനതല പരിപാടികളുടെ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രസിഡണ്ട് ആദർശ് എസ്എം അധ്യക്ഷത വഹിച്ചു. കുഞ്ഞ് താരങ്ങൾ വേദി പങ്കിട്ടപ്പോൾ മുഖ്യമന്ത്രിയും സാമൂഹിക ക്ഷേമ മന്ത്രി കെകെ ശൈലജയും ശിശുദിന ആശംസകളുമായി എത്തി.

സ്‌കൂളുകളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുണ്ടെന്നും ഇതിനെതിരെ മുൻകരുതലെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിനെതിരെ അധ്യാപക-രക്ഷകർതൃ സമിതി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ കേരളപാഠം എന്ന പേരില്‍ കോവിഡ് ആസ്‌പദമാക്കി ശിശുദിന സ്‌റ്റാമ്പും പുറത്തിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE