പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു; ഐജി ശ്രീജിത്തിനെ മാറ്റി

By News Desk, Malabar News
MALABARNEWS-HIGHCOURT
Representational Image

കണ്ണൂര്‍: ഹൈക്കോടതി ഉത്തരവില്‍ പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ ഡിവൈഎസ് പി രത്‌നകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റിയാണ് പുതിയ നിയമനം.

ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കയിരുന്നു.

Also Read: കോവിഡ് മുക്‌തി നേടി സിഎം രവീന്ദ്രൻ ആശുപത്രി വിട്ടു; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ളാസുകാരിയെ അദ്ധ്യാപകനായ പത്‌മരാജന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ പ്രതി പത്‌മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇയാള്‍ക്ക് അനുകൂലമായി കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വിവാദമായിരുന്നു. പാലത്തായി കേസില്‍ പോക്‌സോ വകുപ്പ് ഒഴിവാക്കിയതിനെ ന്യായീകരിച്ചു കൊണ്ടുള്ളതായിരുന്നു സംഭാഷണം. ഈ ഓഡിയോ സന്ദേശം പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിക്ക് കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE