കുമിളി: ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നിനെ കുറിച്ച് ഇവിടങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുമിളിയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കട്ടപ്പന സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു. റെനി, പ്രദീപ്, മഹേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
Read also: നിയന്ത്രണങ്ങൾ കർശനം; മുത്തങ്ങ വഴിയുള്ള യാത്രാ വാഹനങ്ങൾ കുറഞ്ഞു






































