നിയന്ത്രണങ്ങൾ കർശനം; മുത്തങ്ങ വഴിയുള്ള യാത്രാ വാഹനങ്ങൾ കുറഞ്ഞു

By Team Member, Malabar News
muthanga
Representational image
Ajwa Travels

ബത്തേരി : നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കർണാടക അതിർത്തിയായ മുത്തങ്ങയിൽ യാത്രാവാഹനങ്ങൾ കുറഞ്ഞു. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും, കെഎസ്ആർടിസി ബസുകളും മാത്രമാണ് ഇപ്പോൾ പ്രധാനമായും മുത്തങ്ങ മൂലഹൊളെ വഴി കടന്നു പോകുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെ തുടർന്നാണ് യാത്രക്കാർ കുറഞ്ഞത്. തിരക്ക് ഒഴിഞ്ഞതോടെ ഇന്നലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകാത്ത ആളുകളെയും ശരീരോഷ്‌മാവ്‌ പരിശോധിച്ച ശേഷം അതിർത്തി കടക്കാൻ അനുവദിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെ അതിർത്തി കടന്ന ആളുകൾക്ക് ഇനി വരുമ്പോൾ പരിശോധന ഫലം നിർബന്ധമായും ഹാജരാക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മിക്ക അതിർത്തികളിലും നിലവിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ബാവലി വഴി കർണാടകയിലേക്ക് പോകാൻ കഴിയാതിരുന്ന കാർ യാത്രക്കാർ തിരികെ മുത്തങ്ങ വഴിയെത്തിയാണ് കർണാടകയിലേക്ക് പോയത്.

Read also : കൊല്ലം ബൈപ്പാസ്; ഇന്ന് തുടങ്ങാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE