നരെയ്‌നും ജോജു ജോർജും ഷറഫുദ്ദീനും; ബിഗ് ബഡ്‌ജറ്റ്‌ മൾട്ടി സ്‌റ്റാർ ചിത്രം ഒരുങ്ങുന്നു

By Syndicated , Malabar News
big budget malayalam film
Ajwa Travels

സാക് ഹാരിസിന്റെ സംവിധാനത്തിൽ നരെയ്‌നും, ജോജു ജോർജും, ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ചു. യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്‌തമായാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്‌റ്റാർ ചിത്രത്തിന്റെ നിർമാണം.

ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. ആത്‌മീയ രാജന്‍, കായല്‍ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന നായികമാര്‍. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്‌ജലി റാവു തുടങ്ങി തെന്നിന്ത്യയിലെ നിരവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. രഞ്‌ജിന്‍ രാജാണ് സംഗീത സംവിധാനം. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കും.

Read also: ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ‘നിഴൽ’ റിലീസ് ഏപ്രിലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE