റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്‌തമാകുന്നു. റിയാദ്, അൽ ജൗഫ്, ഖസീം, ഹായിൽ, മക്ക, മദീന എന്നിവിടങ്ങളിൽ ശക്‌തമായ പൊടിക്കാറ്റ് വീശുന്നുണ്ടെന്ന് കാലാവസ്‌ഥാ അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. പലയിടങ്ങളിലും റോഡുകളിൽ കാഴ്‌ച തീർത്തും അസാധ്യമായിരിക്കുകയാണ്. അതിനാൽ, പൊതുജനങ്ങൾ അത്യാവശ്യ സാഹചര്യത്തിലല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: മമതക്ക് ഭീഷണിയെന്ന് ആരോപണം; ബിജെപിക്കെതിരെ പരാതിയുമായി തൃണമൂൽ



































