കൽപ്പറ്റ: കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന് വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ. കൽപ്പറ്റ സീറ്റ് ജില്ലക്ക് പുറത്തു നിന്നുള്ള ആൾക്ക് നൽകിയതിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ് സ്‌ഥാനാർഥി നിർണയം പൂർത്തി ആക്കിയതിനാൽ ഇനി അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പിവി ബാലചന്ദ്രൻ പറഞ്ഞു.
തന്റെ അതൃപ്‌തി മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്‌ഥാനത്തിനു വേണ്ടി താൻ പാർട്ടി വിടുമെന്ന പ്രചാരണം തെറ്റാണെന്നും ഡിസിസി പ്രസിഡണ്ട് സ്‌ഥാനം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു.
ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ തന്റെ ശത്രുക്കൾ ആകാമെന്നും പിവി ബാലചന്ദ്രൻ ആരോപിച്ചു. പാർട്ടിയിലെ ചെറുപ്പക്കാർക്ക് അർഹിക്കുന്ന സ്‌ഥാനമാനങ്ങൾ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും പിവി ബാലചന്ദ്രൻ വ്യക്‌തമാക്കി.
National News: അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെക്കെതിരെ യുഎപിഎ ചുമത്തി







































