‘അജഗജാന്തരം’ പോസ്റ്റർ പുറത്ത്

By Trainee Reporter, Malabar News
ajagajantharam_Malabar News
Ajagajantharam Malayalam movie poster
Ajwa Travels

ആന്റണി വർഗ്ഗീസ് നായകനായെത്തുന്ന ‘അജഗജാന്തരം‘ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ഉത്സവപറമ്പിൽ നടക്കുന്ന സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം അടിയും ഇടിയും നിറഞ്ഞ ഒരു സമ്പൂർണ ആക്ഷൻ ചിത്രമായിരിക്കുമെന്ന പ്രതീക്ഷയാണ് പോസ്റ്റർ പങ്കുവെക്കുന്നത്.

ആന്റണി വർഗ്ഗീസിനെ നായകനാക്കി ഒരുക്കിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചനാണ് ‘അജഗജാന്തരം’ ഒരുക്കുന്നത്. ആനപ്പാപ്പാൻ ആയാണ് ആന്റണി ചിത്രത്തിലെത്തുന്നതെന്നാണ് സൂചനകൾ. ആന്റണിയെ കൂടാതെ അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സുധി കോപ്പ, ജാഫർ ഇടുക്കി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജിന്റോ ജോസഫാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അജിത് തലപ്പിള്ളി, ഇമ്മാനുവേൽ തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്യുന്നത് ഷമീർ മുഹമ്മദാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE