പ്രായം വെറും സംഖ്യ; വര്‍ക്ക് ഔട്ട് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് അനില്‍ കപൂര്‍

By Staff Reporter, Malabar News
entertainment news_malabar news
Anil Kapoor(Courtesy: Instagram@anilskapoor)
Ajwa Travels

പ്രായം വെറും സംഖ്യ മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം അനില്‍ കപൂര്‍. തന്റെ ഏറ്റവും പുതിയ വര്‍ക്ക് ഔട്ട് പോസ്റ്റുമായി എത്തിയിരിക്കുന്ന ഈ 63കാരന്‍ വ്യായാമത്തില്‍ നിന്നും തന്നെ തടയാന്‍ ഒന്നിനും സാധിക്കില്ലെന്ന് പ്രഖ്യാപിക്കുന്നു. കൈകളിലെ മസിലുമായി പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വ്യായാമത്തിനും മറ്റും ഒഴിവുകഴിവുകള്‍ പറയാത്തതും തന്റെ ദിനചര്യകളും ചിട്ടകളും പരിപൂര്‍ണ്ണമായി പിന്തുടരുകയും ചെയ്യുന്നതാണ് താരത്തെ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തനാക്കുന്നത്.

കഴിഞ്ഞ ദിവസം അനില്‍ കപൂര്‍ തന്റെ ലെഗ് വര്‍ക്ക് ഔട്ട് വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ‘Never skip leg day! ‘(ഒരിക്കലും ലെഗ് ഡേ ഒഴിവാക്കരുത്) എന്ന തലവാചകത്തോട് കൂടിയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ മൈക്കല്‍ ജാക്‌സന്റെ ട്രാക്കും കേള്‍ക്കാം. തന്റെ 63-മത്തെ വയസ്സിലും അനില്‍ കപൂര്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യവും വിട്ടുവീഴ്ചയില്ലാത്ത വ്യായാമവും ആരാധകരുടെ മാത്രമല്ല മറ്റ് താരങ്ങളുടെയും കയ്യടി നേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE