‘അനുഗ്രഹീതൻ ആന്റണി’ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി

By Team Member, Malabar News
anugraheethan antony
Ajwa Travels

സണ്ണി വെയ്ൻ, ഗൗരി കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘അനുഗ്രഹീതൻ ആന്റണി’. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു. ഏപ്രിൽ ഒന്നാം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം സ്വന്തമാക്കിയ ഗൗരി മലയാള സിനിമയിൽ എത്തുന്നുവെന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്ക് ഉണ്ട്.

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിഷ്‌ണു എസ് രമേശും, അശ്വിൻ പ്രകാശും ചേർന്നാണ്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്നിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്‌ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ബിജു ബെർണാഡ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Read also : പ്രിയ വാര്യർ കന്നഡയിലേക്ക്; വികെ പ്രകാശിന്റെ ‘വിഷ്‌ണുപ്രിയ’ ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE