തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്‌ഠിത ഏകജാലക സംവിധാനമൊരുങ്ങി. വിവിധ പോര്‍ട്ടലുകള്‍ വഴി നല്‍കിയ സേവനങ്ങള്‍ ‘ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം’ എന്ന പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് വകുപ്പിലെ 40 ജീവനക്കാരുടെ സഹകരണത്തോടെ ആണ് സോഫ്‌ട് വെയർ നിര്‍മിച്ചത്. തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി പഞ്ചായത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി വിജയിച്ച പദ്ധതി ആദ്യഘട്ടത്തില്‍ 150 പഞ്ചായത്തുകളിലേക്ക് ആണ് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read Also: ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു