ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; പഞ്ചായത്ത്‌ ഓഫിസുകൾ ഇന്ന് പ്രവർത്തിക്കും

By Trainee Reporter, Malabar News
Panchayat offices in the state will function today
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫിസുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിനായി ഇന്ന് പ്രവർത്തിക്കും. പഞ്ചായത്ത്‌ ഡയറക്‌ടർ ഓഫിസും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളും അവധി ദിവസമായ ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ അറിയിച്ചു.

ജീവനക്കാർ ഓഫിസുകളിൽ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇന്ന് നടത്തും. എന്നാൽ പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ ഇന്ന് ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്‌ ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്‌ഞം.

പെൻഡിംഗ്‌ ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന്‌ മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി ഫയലുകൾ തീർപ്പാക്കുന്നത്.

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി കൂടുതൽ ഊർജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അറിയിച്ചു. പെൻഡിംഗ്‌ ഫയലുകൾ ‌ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: കാലവർഷം ഇന്നും കനത്തേക്കും; 11 ജില്ലകളിൽ യെല്ലോ അലർട്- മൽസ്യബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE