ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

By Trainee Reporter, Malabar News
Malabar News_ benny-Benny_behanan
Benny Bahanan
Ajwa Travels

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് സ്ഥാനത്ത് നിന്നും രാജി വെക്കുന്നത്. ഉമ്മന്‍ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനം ഒഴിയുന്ന കാര്യം ബെന്നി ബഹനാന്‍ അറിയിച്ചത്. നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബഹനാന്‍ വ്യക്തമാക്കി. രാജികത്ത് ഇന്ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Read also: സി.എഫ് തോമസ് എംഎൽഎയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE