പാലായിൽ ഇടതു-കോൺഗ്രസ് വിമത സഖ്യം ഭരണത്തിൽ; മായാ രാഹുൽ അധ്യക്ഷ

എൽഡിഎഫ് പിന്തുണയോടെ 16 വോട്ടുകളാണ് മായയ്‌ക്ക് ലഭിച്ചത്.

By Senior Reporter, Malabar News
maya rahul
മായാ രാഹുൽ

കോട്ടയം: പാലാ നഗരസഭ അധ്യക്ഷയായി യുഡിഎഫ് വിമത വിഭാഗത്തിലെ സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെ 16 വോട്ടുകളാണ് മായയ്‌ക്ക് ലഭിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി റിയ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായയുടെ വിജയം. റിയയ്‌ക്ക് 10 വോട്ടുകളാണ് ലഭിച്ചത്.

5 വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു.

യുഡിഎഫ് ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം കഴിഞ്ഞമാസം അവിശ്വാസത്തിലൂടെയാണ് പുറത്തായത്. പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് അഞ്ച് യുഡിഎഫ് അംഗങ്ങൾ വോട്ട് ചെയ്‌തതോടെയാണ്‌ യുഡിഎഫിന് ഭരണം നഷ്‌ടമായത്. 26 അംഗ നഗരസഭയിൽ 17 വോട്ടിനാണ് അവിശ്വാസം പാസായത്.

ഡിസിസി നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ പിന്തുണച്ചു. സ്വതന്ത്ര അംഗം മായാ രാഹുലിനൊപ്പം കോൺഗ്രസ് കൗൺസിലർമാരായിരുന്ന തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. വിപ്പ് ലംഘിച്ച നാല് അംഗങ്ങളെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE