അവതാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായെന്ന് ജെയിംസ് കാമറൂണ്‍

By Trainee Reporter, Malabar News
Malabar News_avatar
Ajwa Travels

ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഹോളിവുഡ് വിസ്‌മയം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായെന്നും, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും തീര്‍ന്നുവെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. ലോക്ക്ഡൗണ്‍ പ്രതിസന്ധിക്കിടയിലും അവതാറിന്റെ ചിത്രീകരണവുമായി സംവിധായകന്‍ മുന്നോട്ട് പോയിരുന്നു. ന്യൂസിലന്‍ഡില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. എന്നാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അവതാറിന്റെ ഒന്നാം ഭാഗം തീര്‍ത്ത വിസ്‌മയലോകം രണ്ടാം ഭാഗത്തിലും ആവര്‍ത്തിക്കുമെന്നാണ് സിനിമാ ലോകത്തിന്റ പ്രതീക്ഷ. അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ലാണ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ 4 ഭാഗങ്ങളാണ് ആലോചനയിലുള്ളത്.

Read also: ഒന്‍പത് വര്‍ഷങ്ങള്‍; ‘ഡാം 999’ന്റെ നിരോധനം വീണ്ടും നീട്ടി തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE