പാലക്കാട്: ചെറാട് മലയിൽ കുടുങ്ങി അപകടത്തിൽപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡിഎംഒ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിൽസ നടക്കുന്നതെന്നും കളക്ടർ അറിയിച്ചു. ആശുപത്രിയിൽ എത്തി ബാബുവിനെ സന്ദർശിച്ച ശേഷമായിരുന്നു കളക്ടറുടെ പ്രതികരണം.
അതേസമയം, മകനെ രക്ഷിക്കുന്നതിനായി പ്രയത്നിച്ച എല്ലാവർക്കും ബാബുവിന്റെ മാതാവ് റഷീദ നന്ദി അറിയിച്ചു. രക്ഷാപ്രവർത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദിയെന്നും സന്തോഷമുണ്ടെന്നും മാതാവ് പ്രതികരിച്ചു. എല്ലാവരും നല്ല രീതിയിലാണ് ബാബുവിനെ തിരികെ കിട്ടാനായി പ്രവർത്തിച്ചതെന്നും റഷീദ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 10.20ഓടെയാണ് ബാബുവുമായി ആര്‍മി സംഘം മലമുകളിലെത്തിയത്. തുടർന്ന് ഹെലികോപ്ടർ വഴി എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. സുളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്ടറാണ് മലമുകളിൽ എത്തിയത്. കഞ്ചിക്കോട് ഹെലിപാഡിൽ എത്തിച്ച ശേഷമാണ് ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Read Also: മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം