ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് റിപ്പോര്‍ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ കുഞ്ഞിനെ ദത്തെടുത്തതെന്ന് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട് ചെയ്‌തു.
നാല് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് ദത്തെടുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചതെന്നും, ഇങ്ങനെ ഒരു കുഞ്ഞ് ശിശുക്ഷേമ സമിതിയില്‍ ഉണ്ടെന്നറിഞ്ഞ് അവിടെ ചെന്ന് കണ്ട് ഇഷ്‌ടപ്പെട്ടാണ് തങ്ങള്‍ കുട്ടിയെ ദത്തെടുത്തതെന്നും ഇവർ വ്യക്‌തമാക്കി.
നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് ദത്ത് എടുത്തിരിക്കുന്നതെന്ന് പറഞ്ഞ ഇവർ കുടുംബ കോടതിയിലെ സിറ്റിംഗ് അടക്കം കഴിഞ്ഞതാണെന്നും നിലവിൽ ഒരു സര്‍ട്ടിഫിക്കറ്റ് കൂടെ കിട്ടാനുണ്ടെന്നും പറഞ്ഞു. പൂര്‍ണമായുള്ള ദത്തെടുക്കല്‍ നടപടികള്‍ തടസമില്ലാതെ കഴിയുമെന്നാണ് കരുതുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എല്ലാം സിഡബ്‌ള്യുസി അധികൃതര്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും കേരളത്തിലേയും തമിഴ്‌നാട്ടിലെയും മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു. എല്ലാ നിയമങ്ങളും പൂര്‍ണമായി പാലിച്ചാണ് തങ്ങള്‍ ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും അതുകൊണ്ടുതന്നെ മറ്റ് ആകുലതകള്‍ ഒന്നും തന്നെയില്ലെന്നും ഇവർ വ്യക്‌തമാക്കി.
Most Read: ഇത് യുദ്ധമല്ല, വെറുപ്പും രാഷ്‌ട്രീയവും മാറ്റിവച്ച് മൽസരം കാണൂ; മുഹമ്മദ് കൈഫ്








































