ഇത് യുദ്ധമല്ല, വെറുപ്പും രാഷ്‌ട്രീയവും മാറ്റിവച്ച് മൽസരം കാണൂ; മുഹമ്മദ്‌ കൈഫ്‌

By Staff Reporter, Malabar News
muhammed-kaif-on-india-pak-match
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാന്‍ മൽസരത്തെ യുദ്ധമായി കാണരുതെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടി-20 ലോകകപ്പില്‍ ഇരുടീമുകളും ഞായറാഴ്‌ച ഏറ്റുമുട്ടാനിരിക്കെയാണ് കൈഫിന്റെ പ്രതികരണം. രാഷ്‌ട്രീയവും വെറുപ്പും മാറ്റിവെച്ച് കളി ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ ഉപദേശം തരാം. വെറുപ്പും രാഷ്‌ട്രീയവും അരാജകത്വവും മാറ്റിവെച്ച് ക്രിക്കറ്റ് കാണുന്നത് ഒരു മഹത്തരമായ കാര്യമായിരിക്കും; കൈഫ് പറഞ്ഞു.

സ്വന്തം വിജയമാണ് ആഘോഷിക്കേണ്ടതെന്നും എതിരാളികളുടെ പരാജയമല്ലെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ത്യ-പാകിസ്‌ഥാന്‍ മൽസരത്തിനെതിരെ യോഗ പരിശീലകന്‍ രാംദേവും, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും രംഗത്തെത്തിയിരുന്നു. ഇന്ത്യ-പാകിസ്‌ഥാന്‍ മൽസരം ദേശീയ താല്‍പര്യത്തിന് എതിരാണെന്നാണ് രാംദേവ് പറഞ്ഞത്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും രാംദേവ് വ്യക്‌തമാക്കി.

Read Also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE