വ്യാജ പരസ്യങ്ങളിൽ താക്കീത്; പതഞ്‌ജലിക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നൽകിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: പതഞ്‌ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങളിൽ താക്കീത് നൽകിയാണ് കോടതി നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നൽകിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

ജസ്‌റ്റിസ്‌ ഹിമ കോലി, ജസ്‌റ്റിസ്‌ അസ്‌ഹനുദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി ഉത്തരവുകൾ ലംഘിക്കരുതെന്ന് പതഞ്‌ജലി സ്‌ഥാപകരായ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്‌ണയ്‌ക്കും സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകി.

തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങൾ കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. ബാബാ രാംദേവ്, ബാലകൃഷ്‌ണ എന്നിവരെ വിളിച്ചുവരുത്തി അതിരൂക്ഷമായ ഭാഷയിലാണ് നേരത്തെ സുപ്രീം കോടതി ശാസിച്ചിരുന്നത്.

കോവിഡ് പ്രതിരോധ കുത്തിവെപ്പിനെതിരെ പതഞ്‌ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോപിച്ചിരുന്നു. പിന്നീട് തെറ്റുപറ്റിയതായി സമ്മതിച്ച പതഞ്‌ജലി ഉടമകൾ പത്രങ്ങളിലൂടെ ക്ഷമാപണവും നടത്തിയിരുന്നു.

Most Read| ഹരജി തള്ളി; ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE