ചെങ്ങന്നൂർ: മുളക്കുഴിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓടിക്കൊണ്ടിരിക്കുന്ന സ്വിഫ്റ്റ് ബസിലേക്ക് കാർ വന്നിടിച്ചായിരുന്നു അപകടം. സ്വിഫ്റ്റ് ബസിന്റെ മുൻ ഭാഗത്ത് ഘടിപ്പിച്ചിരുന്ന സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എരമല്ലൂർ എഴുപുന്ന കറുകപറമ്പിൽ ഷാജിയുടെ മകൻ ഷിനോയി (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30യോടെയാണ് അപകടമുണ്ടായത്.
Most Read: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു