പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തി? വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പോലീസ് അകമ്പടിയിൽ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു.
ഹരിവരാസനം പാടുന്ന സമയം മുതൽ...
നവീൻ ബാബുവിന്റെ മരണം; അന്വേഷണം നടത്താൻ തയ്യാറെന്ന് സിബിഐ, എതിർത്ത് സർക്കാർ
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് കോടതി ഇന്ന് ചോദിച്ചിരുന്നു. കോടതി...
സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി; അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. നർകോട്ടിക് സെൽ എസിപിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സിദ്ധിഖിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
സിദ്ദിഖിന്...
കളർകോട് അപകടം; ഒരു വിദ്യാർഥി കൂടി മരിച്ചു- മരണസംഖ്യ ആറായി
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആൽബിൻ ജോർജ് (20) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ...
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നിലവിൽ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം ഇല്ലെന്നുമാണ് സർക്കാർ നിലപാട്....
‘കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതി അട്ടിമറിക്കപ്പെട്ടു, ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ദുരൂഹം’
തിരുവനന്തപുരം: കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പ്രധാന പങ്കാളിയായ ടീകോം കമ്പനി (ദുബായ് ഹോൾഡിങ്‌സ്) പിൻമാറാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ, ഭൂമി തിരിച്ചുപിടിച്ച് കമ്പനിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ...
അപകടം മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി റിപ്പോർട്
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ, കാറോടിച്ച വിദ്യാർഥി ഗൗരീശങ്കറിനെ പ്രതിയാക്കി പോലീസ് റിപ്പോർട്. കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ...
വിഴിഞ്ഞം തുറമുഖം; ആദ്യഘട്ട നിർമാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായി
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായി. അദാനി പോർട്ടിൽ നിന്ന് കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് സർക്കാരിന് ലഭിച്ചു. അഭിമാന നിമിഷമാണെന്നും കരാർ പ്രകാരം നിശ്‌ചയിച്ച ഡിസംബർ മൂന്ന്...









































