Tue, Mar 17, 2026
27 C
Dubai

കേരളത്തിൽ അതിശക്‌തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്‌തമായ...

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല; പ്രതികരിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൻ: ബംഗ്ളാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയിൽ യുഎസിന് പങ്കുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണെന്നും വൈറ്റ്‌ ഹൗസ് പ്രതികരിച്ചു. ബംഗ്ളാദേശിലെ...

അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഷിരൂരിൽ നാവികസേനയെത്തും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവികസേനയെത്തും. ലോറിയുടെ സ്‌ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്‌ത...

50,100 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം; സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ആറുമാസമായി സംസ്‌ഥാനത്ത്‌ 50,100 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമമുണ്ടായിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ട്രഷറി ഡയറക്‌ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്‌ചക്കകം മറുപടി നൽകണം. ആക്റ്റിങ് ചീഫ്...

ഷിരൂരിൽ പ്രതിഷേധം തുടങ്ങുമെന്ന് അർജുന്റെ കുടുംബം; തിരച്ചിൽ പുനരാരംഭിക്കുമോ?

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തിര യോഗം ഉടൻ ചേരും. കളക്‌ടർ, എസ്‌പി, നേവി പ്രതിനിധികൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും....

പൾസർ സുനിയുടെ പിഴ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്‌റ്റിൻ ജോർജ് മാസിഫ് എന്നിവർ അടങ്ങിയ...

ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്‌ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വി സന്തോഷ് (50) ആണ് മരിച്ചത്. കാവുംപടിയിൽ വെച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ചാവശ്ശേരി വട്ടക്കയം...

വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടകൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്‌പക്കാരിൽ മരണപ്പെട്ടവരുടെയും ഈട് നൽകിയ വീടും വസ്‌തുവകകളും നഷ്‌ടപ്പെട്ടവരുടെയും മുഴുവൻ വായ്‌പകളും എഴുതിത്തള്ളുന്നതിന്...
- Advertisement -