ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്‌റ്റിൻ ജോർജ് മാസിഫ് എന്നിവർ അടങ്ങിയ ബെഞ്ചാണ് പിഴ സ്‌റ്റേ ചെയ്‌തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25,000 രൂപയായിരുന്നു ഹൈക്കോടതി പിഴയിട്ടിരുന്നത്.
ആർഗ്യപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെ പരിശോധിച്ച ശേഷമാണ് കോടതി നടപടി. ഓഗസ്‌റ്റ് 27ന് ആയിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക.
ഹൈക്കോടതിയുടെ തുടർച്ചയായി സമീപിക്കുന്നതിന് പൾസർ സുനിയെ സഹായിക്കാൻ തിരശീലക്ക് പിന്നിൽ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണയുടെ അന്തിമ ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആഗമിക്കപ്പെട്ടത്. നെടുമ്പാശേരി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം