തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം 3,800 കടന്നു- രക്ഷാപ്രവർത്തനം തുടരുന്നു
തുർക്കി: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,800 കടന്നു. 14,000ൽ അധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. പുറത്തുവന്ന...
ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്ത വർഷം
സുഡാൻ: ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മാർപ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ...
പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷറഫ് അന്തരിച്ചു
ദുബായ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷറഫ് (81) അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്. മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിൽസയിൽ കഴിയുകയായിരുന്നു. പാകിസ്‌ഥാനിൽ രാജ്യദ്രോഹ...
വീണ്ടും ചൈനീസ് ചാരബലൂൺ സാന്നിധ്യം; വെടിവെച്ചു വീഴ്‌ത്തി യുഎസ്
വാഷിംഗ്‌ടൺ: യുഎസിലെ മൊണ്ടാനയിൽ വീണ്ടും ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി അധികൃതർ. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിയിൽ പ്രവേശിച്ചു. സൗത്ത് കരോലിന തീരത്ത് വെച്ച് യുഎസ് സൈനിക യുദ്ധവിമാനം ചൈനീസ് ചാര ബലൂൺ വെടിവെച്ചു വീഴ്‌ത്തി....
യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂൺ; ദിശ തെറ്റിവന്ന എയർബലൂണെന്ന് ചൈന
ബെയ്‌ജിങ്: യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്‌പദമായ നിലയിൽ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിന് പിന്നാലെ, വിശദീകരണവുമായി ചൈന രംഗത്തെത്തി. കാലാവസ്‌ഥാ നിരീക്ഷണത്തിനും മറ്റു ശാസ്‌ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ...
പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസ്; നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ
പോളണ്ട്: പോളണ്ടിൽ മലയാളിയായ യുവാവിനെ കുത്തിക്കൊന്ന കേസിൽ നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ. പ്രതികളെ അറസ്‌റ്റ് ചെയ്‌ത വിവരം പോളണ്ട് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ജോർജിയൻ പൗരൻമാരുമായുള്ള വാക്കുതർക്കത്തിനിടെയാണ്...
ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഫേസ്ബുക്കിന്റെയും ഇൻസ്‌റ്റാഗ്രാമിന്റെയും മാതൃകമ്പനിയായി മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്‌ചകളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്‌ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ...
യുഎസിൽ മൂന്നിടങ്ങളിൽ ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു
വാഷിങ്‌ടൺ: യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. യുഎസിലെ അയോവയിലെ ഒരു സ്‌കൂളിലും കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിലുമാണ് വെടിവെപ്പുണ്ടായത്. അയോവയിൽ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടു...









































