Fri, Mar 20, 2026
23.9 C
Dubai

പാകിസ്‌ഥാന്റെ ഭാവി എന്ത്? സുപ്രീം കോടതി തീരുമാനം ഇന്ന്; നിർണായകം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി പരിശോധിക്കുക. ഇരുഭാഗങ്ങളും വാദം പൂർത്തിയാക്കി. ഡെപ്യൂട്ടി സ്‍പീക്കറുടെ...

ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു കൊണ്ട് പ്രസി‍ഡണ്ട് ​ഗോതബയ രാജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ...

റഷ്യൻ ആക്രമണത്തെ ഐഎസിനോട് ഉപമിച്ച് സെലെൻസ്‌കി

കീവ്: ബുച്ച പട്ടണത്തിലുൾപ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരർ നടത്തുന്ന അക്രമത്തോട് ഉപമിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സൈലെൻസ്‌കി. യുക്രൈനിൽ നിന്ന് റഷ്യയെ പുറത്താക്കാൻ യുഎന്നിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ യുഎൻ...

ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ

ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ഡയറക്‌ടർ ബോർഡിലേക്ക്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നത്. ഇലോൺ മസ്‌കിനെ ബോർഡ് ഡയറക്‌ടർമാരിൽ ഒരാളായി...

നോർവേയിലെയും ഇറാഖിലെയും എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റും ശ്രീലങ്ക അടച്ചുപൂട്ടുന്നു

കൊളംബോ: ഏപ്രിൽ 30 മുതൽ നോർവേയിലും ഇറാഖിലുമുള്ള രണ്ട് വിദേശ എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റ് ജനറലും താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ശ്രീലങ്ക. ‘സൂക്ഷ്‌മമായി ആലോചിച്ചാണ്’ തീരുമാനമെടുത്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ സാമ്പത്തിക...

40 എംപിമാർ ഭരണസഖ്യം വിട്ടു; ശ്രീലങ്കൻ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി

കൊളംബോ: ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എംപിമാര്‍ ഭരണസഖ്യം വിട്ട്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. ഇതില്‍ മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ...

ഓടുന്ന ട്രെയിനിലേക്ക് ട്രക്ക് ഇടിച്ചു കയറി; ഹംഗറിയിൽ 7 മരണം

ബുഡാപെസ്‌റ്റ്: ഓടുന്ന ട്രെയിനിലേക്ക് ട്രക്ക് ഇടിച്ചു കയറി 7 പേർ മരിച്ചു. ഹംഗറിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. ദക്ഷിണ ഹംഗറിയിൽ സെർബിയൻ അതിർത്തിയോടു ചേർന്നാണ് സംഭവം. ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ ഒരു...

ചൈനയിൽ ഒമിക്രോണിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

ഷാങ്‌ഹായ്‌: ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്. കഴിഞ്ഞ ദിവസം 13,000 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്‌ഹായിൽ...
- Advertisement -