ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി പരിശോധിക്കുക. ഇരുഭാഗങ്ങളും വാദം പൂർത്തിയാക്കി.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. ഇതിനിടെ രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനക്കും പ്രതിപക്ഷ തന്ത്രങ്ങൾക്കുമെതിരെ പ്രക്ഷോഭം തുടങ്ങാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ് ഇമ്രാൻ ഖാൻ. അതേസമയം, രാജ്യത്ത് പകരം ഭരണസംവിധാനം ആകുംവരെ കാവൽ പ്രധാനമന്ത്രിയായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് മുൻ ചീഫ് ജസ്‌റ്റിസ് ഗുൽസാർ അഹമ്മദ് അറിയിച്ചു.
പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയിലെ മുഴുവൻ ജഡ്‌ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.
Most Read: ‘രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്’; സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ പേരിലെഴുതി 78കാരി