ഷാങ്ഹായ്: ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്. കഴിഞ്ഞ ദിവസം 13,000 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ നിവാസിയിലാണെന്നും വിദഗ്ധർ പറയുന്നു.
ചൈനയിൽ കോവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കോവിഡ് വൈറസിന്റെ പരിവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപം നൽകിയ ആഗോളതലത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ജിഐഎസ്എഐഡിയിൽ സൂക്ഷിച്ചിരിക്കുന്ന വൈറസുകളുമായും പുതിയ ഉപവിഭാഗത്തിന് സാമ്യം കണ്ടെത്താനായില്ല.
കഴിഞ്ഞദിവസം രാജ്യത്ത് സ്ഥിരീകരിച്ച 12,000 കേസുകൾ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തവയായിരുന്നു എന്നാണ് വിദഗ്ധർ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും ലോക്ക്ഡൗണിൽ തുടരുകയാണ്.
രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നത്. പല പ്രദേശങ്ങളിലും ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുമതിയില്ല. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്ന രീതിയാണ് പലയിടങ്ങളിലും തുടരുന്നത്.
Read Also: ആറ് വർഷം, സംസ്ഥാനത്ത് കൈക്കൂലി കേസിൽ പിടിയിലായത് 134 സർക്കാർ ജീവനക്കാർ