ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ഡയറക്‌ടർ ബോർഡിലേക്ക്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നത്. ഇലോൺ മസ്‌കിനെ ബോർഡ് ഡയറക്‌ടർമാരിൽ ഒരാളായി നിയമിക്കുമെന്ന് ട്വിറ്റർ ചൊവ്വാഴ്‌ച അറിയിച്ചു.
2024ൽ സ്‌റ്റോക്ക് ഹോൾഡർമാരുടെ കാലാവധി തീരുന്ന വാർഷിക യോഗം വരെ മസ്‌ക് ക്‌ളാസ് II ഡയറക്‌ടറായി പ്രവർത്തിക്കും. ബോർഡ് അംഗം ആയതിനാൽ ബാക്കിയുള്ള 14.9 ശതമാനം ഓഹരി തനിച്ചോ കൂട്ടമായോ 90 ദിവസത്തേക്ക് കൈവശപ്പെടുത്താനാകില്ല. മസ്‌ക് എത്തുന്ന വിവരം ട്വിറ്റർ സഹസ്‌ഥാപകനും മുൻ സിഇഒയുമായ ജാക് ഡോർസിയും പങ്കുവെച്ചു.
I’m really happy Elon is joining the Twitter board! He cares deeply about our world and Twitter’s role in it.
Parag and Elon both lead with their hearts, and they will be an incredible team. https://t.co/T4rWEJFAes
— jack⚡️ (@jack) April 5, 2022
ഇപ്പോഴത്തെ സിഇഒ പരാഗ് അഗ്രവാളും മസ്‌കും ചേർന്ന് ഹൃദയങ്ങൾ കീഴടക്കുമെന്നും അവർ മികച്ച ടീമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ച ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണമോയെന്ന് ചോദിച്ച് മസ്‌ക് ട്വിറ്ററിൽ പോൾ നടത്തിയിരുന്നു.
Looking forward to working with Parag & Twitter board to make significant improvements to Twitter in coming months!
— Elon Musk (@elonmusk) April 5, 2022
ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിലെ സ്വാതന്ത്ര്യത്തെ കുറിച്ച് ഇദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. സ്വതന്ത്ര സമൂഹ മാദ്ധ്യമത്തെ കുറിച്ച് ഗൗരവപൂർവം ആലോചിക്കുന്നുവെന്നും അന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു.
“ഉപഭോക്‌താക്കൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്ന, അത് സുപ്രധാനമായി കാണുന്ന, ഓപ്പൺ സോഴ്‌സ് അൽഗോരിതമുള്ള, നിഗൂഢ അജണ്ടകളില്ലാത്ത പുതിയ സമൂഹ മാദ്ധ്യമം സ്‌ഥാപിക്കാമോ ഇലോൺ മസ്‌ക്? അത്തരമൊന്ന് വേണമെന്ന് ഞാൻ കരുതുന്നു”- എന്ന ട്വിറ്റർ ഉപഭോക്‌താവ് പ്രണായ് പാത്തോളിന്റെ കുറിപ്പിന് മറുപടി നൽകവേയായിരുന്നു മസ്‌കിന്റെ പ്രതികരണം.
Am giving serious thought to this
— Elon Musk (@elonmusk) March 27, 2022
ഇതിനിടയിലാണ് ആഗോള ബിസിനസ് ലോകത്തെ അമ്പരപ്പിച്ച് ട്വിറ്ററിൽ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതും പിന്നാലെ ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നതും.
Most Read: സിൽവർ ലൈൻ; കേന്ദ്ര നേതൃത്വം ഇടപെടണം- സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്