Wed, Mar 25, 2026
24.1 C
Dubai

പൂർണ വാക്‌സിനേഷൻ എടുത്തവരിൽ മരണനിരക്ക് 11 ശതമാനം കുറവ്; യുഎസ് പഠനം

വാഷിംഗ്‌ടൺ: പൂർണമായും വാക്‌സിനേഷൻ ലഭിച്ച ആളുകൾ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് യുഎസ് പഠനത്തിൽ കണ്ടെത്തൽ. കോവിഡ് വാക്‌സിനുകളുടെ തുടർച്ചയായ ഫലപ്രാപ്‍തിയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സെന്റർ ഫോർ...

9/11 ആക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്; സമാനതകളില്ലാത്ത ഭീകരതയുടെ പ്രതീകം

ന്യൂയോർക്ക്: ലോക മനസാക്ഷിയെ ഞെട്ടിച്ച 9/11 ഭീകരാക്രണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗത്തും അനുസ്‌മരണ പരിപാടികൾ നടക്കും. അമേരിക്കയിൽ ഉടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികളും...

ഡെൻമാർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി

കോപ്പൻഹേഗൻ: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് എല്ലാ നിയന്ത്രണങ്ങളും രാജ്യം ഒഴിവാക്കിയത്. 5.8 മില്യനാണ് ഡെൻമാർക്കിലെ...

‘സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ, മന്ത്രിമാരാകാൻ അവർക്ക് സാധിക്കില്ല’; മാറ്റമില്ലാതെ താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്‍ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്‌താവ്. സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ ആണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്‌താവ് സയീദ് സക്കീറുള്ള ഹാഷ്‌മി പറഞ്ഞത്. ടോളോ ന്യൂസിന് നൽകിയ...

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും: താലിബാനുമായി ചർച്ച നടത്തണം; യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്‌ഗാനിസ്‌ഥാനിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ച നടത്തണമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്‌ട്ര...

പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം; റാലിക്ക് നേരെ ആക്രമണം

ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെസ്‌റ്റ് ബാങ്കില്‍ നടത്തിയ റാലിക്ക് നേരെ ആക്രമണം. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റാലിയില്‍ പങ്കെടുത്തടുത്തവരെ...

ഇന്തോനേഷ്യൻ ജയിലിലെ തീപിടുത്തം; മരണസംഖ്യ 44 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 44 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയ്‌ക്ക് സമീപമുള്ള തൻഗെരാങ്ങിലെ ജയിലിൽ ബുധനാഴ്‌ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 41 പേരുടെ മരണമാണ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നത്....

ജീൻസ് ധരിക്കരുത്; അധ്യാപകരുടെ വസ്‍ത്ര ധാരണത്തിന് പാകിസ്‌ഥാനിൽ നിയന്ത്രണം

ഇസ്‌ലാമാബാദ്: അധ്യാപകരുടെ വസ്‍ത്ര ധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാകിസ്‌ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി- ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിലക്ക്. ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്‌തി ശുചിത്വത്തിലും...
- Advertisement -