പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം; റാലിക്ക് നേരെ ആക്രമണം

By Syndicated , Malabar News
Ajwa Travels

ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെസ്‌റ്റ് ബാങ്കില്‍ നടത്തിയ റാലിക്ക് നേരെ ആക്രമണം. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റാലിയില്‍ പങ്കെടുത്തടുത്തവരെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സേന കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.

റാമല്ല, നബ്‌ലൂസ്, ബെത്‌ലഹേം, ഹെബ്രോണ്‍ എന്നിവിടങ്ങളിൽ നടന്ന റാലിയിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റതായി പലസ്‌തീൻ റെഡ് ക്രെസന്റ് റിപ്പോർട് ചെയ്യുന്നു.

ആറു പലസ്‌തീകളാണ് ഇസ്രയേലിന്റെ കനത്ത സുരക്ഷയുള്ള ഗില്‍ബോവ ജയില്‍ ചാടിയത്. ഇവര്‍ക്കായി ഇസ്രായേല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തടവു ചാടിയവരുടെ ബന്ധുക്കളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. തങ്ങളുടെ മക്കള്‍ രക്ഷപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അതേസമയം അവരുടെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ആശങ്കയുണ്ടെന്നുമാണ് ജയില്‍ ചാടിയവരുടെ മാതാപിതാക്കള്‍ പറയുന്നത്.

Read also: ‘ഉഡാന്‍’; 100 ദിവസത്തിനകം 50 പുതിയ റൂട്ടുകളില്‍ വിമാന സര്‍വീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE