‘ഉഡാന്‍’; 100 ദിവസത്തിനകം 50 പുതിയ റൂട്ടുകളില്‍ വിമാന സര്‍വീസ്

By Staff Reporter, Malabar News
udan project
Representational Image
Ajwa Travels

ന്യൂഡെൽഹി: ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായി അടുത്ത 100 ദിവസത്തിനുള്ളിൽ രാജ്യത്ത് 50 പുതിയ റൂട്ടുകളിൽ വിമാന സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇക്കാലയളവിൽ ആറ് പുതിയ ഹെലി പാഡ് നിർമാണത്തിന് കരാർ നൽകുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖല കോവിഡ് വ്യാപനത്തെ തുടർന്ന് വലിയ പ്രതിസന്ധിയാണ് നേരിട്ടതെങ്കിലും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.

കുഷി നഗർ, ഡെറാഡൂൺ രണ്ടാം ടെർമിനൽ, അഗർത്തല വിമാനത്താവളം, ഗ്രേറ്റർ നോയ്ഡയിലെ ജെവാർ എയർപോർട്ട് എന്നിങ്ങനെ നാല് എയർപോർട്ടുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കും. ഉഡാൻ പദ്ധതിക്ക് കീഴിലുള്ള 30 റൂട്ടുകൾ ഒക്‌ടോബർ ആദ്യ വാരത്തോടെ പ്രവർത്തനം ആരംഭിക്കും; കേന്ദ്ര വ്യോമയാന മന്ത്രി വ്യക്‌തമാക്കി.

അലയൻസ് എയർ ആറ് റൂട്ടുകൾ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് നാല് റൂട്ടുകൾ വീതവുമുൾപ്പടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഡ്രോൺ നയം, ഉഡാൻ എയർപോർട്ടുകൾ എന്നിവയടക്കം എട്ടോളം ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

വാറ്റ് പരിധി 1 മുതൽ നാല് ശതമാനം വരെയായി നിശ്‌ചയിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: നിപ ബാധിച്ച്‌ മരിച്ച കുട്ടിക്ക് ചികിൽസ നിഷേധിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE