ഇന്തോനേഷ്യൻ ജയിലിലെ തീപിടുത്തം; മരണസംഖ്യ 44 ആയി

By Staff Reporter, Malabar News
Indonesia prison fire
Ajwa Travels

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 44 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയ്‌ക്ക് സമീപമുള്ള തൻഗെരാങ്ങിലെ ജയിലിൽ ബുധനാഴ്‌ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

41 പേരുടെ മരണമാണ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നത്. എന്നാൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് തടവുകാരിൽ മൂന്ന് പേർ വ്യാഴാഴ്‌ച മരണപ്പെട്ടതായി നീതിന്യായ മന്ത്രി യസൊന്ന ലാവോലി അറിയിച്ചു.

തടവുകാരിൽ ഭൂരിഭാഗം പേരും ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ജയിലിൽ തീപടർന്നത്. അപകടത്തിന്റെ കാരണം വ്യക്‌തമല്ല. വൈദ്യുത തകരാറാവാം തീപിടുത്തത്തിന് കാരണമെന്നാണ് അധികൃതർ സംശയിക്കുന്നത്. 1972ൽ നിർമിച്ച ജയിലിന്റെ ഇലക്‌ട്രിക്കൽ സംവിധാനം പിന്നീട് നവീകരിച്ചിട്ടില്ലെന്ന് അധികാരികൾ പറയുന്നു.

അതേസമയം ജയിലിൽ കൂടുതൽ തടവുകാരെ പാർപ്പിച്ചതാണ് മരണസംഖ്യ ഉയർത്തിയതെന്നും ആക്ഷേപമുണ്ട്. തീപിടുത്തമുണ്ടായ ബ്ളോക്കിൽ ഉൾക്കൊള്ളുക പരമാവധി 40 തടവുകാർ ആണെന്നും ഇവിടെ 120 പേരാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.

Most Read: വിദ്വേഷ പ്രചാരണം; നിയമ നടപടിക്ക് ഒരുങ്ങി ഐഡി ഫുഡ് പ്രൊഡക്‌ട്‍സ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE