Mon, Mar 30, 2026
23.4 C
Dubai

ലോകത്ത് നാലര ലക്ഷത്തിലധികം പുതിയ രോഗികള്‍; ആകെ കോവിഡ് ബാധിതര്‍ 9.59 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് ഒന്‍പത് കോടി 59 ലക്ഷം കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. നാലര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത് എന്നാണ് വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്. അതേസമയം രോഗമുക്‌തി നേടിയവരുടെ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടിയിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതര കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതു കോടി അമ്പത്തിനാല്...

വടക്കന്‍ ഇറാഖില്‍ ബോംബ് സ്‌ഫോടനം; 7 പേർ കൊല്ലപ്പെട്ടു

ബാഗ്‌ദാദ്: മൊസുളിന് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴ് മരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരും ഒരു പ്രദേശവാസിയും ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൊസുളിന്...

അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട് സുപ്രീംകോടതി ജഡ്‌ജിമാരെ വെടിവെച്ച് കൊന്നു

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്‌ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ...

യുഎസ് വീണ്ടും മുൾമുനയിൽ; രാജ്യമെമ്പാടും കലാപം നടത്താൻ ട്രംപ് അനുകൂലികൾ; സുരക്ഷ ശക്‌തം

വാഷിങ്ടൺ: കാപ്പിറ്റോളിൽ നടന്ന കലാപം ഒരു തുടക്കം മാത്രമെന്ന സൂചന നൽകി ട്രംപ് അനുകൂലികൾ. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്നതിന് മുന്നോടിയായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് ട്രംപിന്റെ പ്രതിഷേധപ്പട. രാജ്യത്തെ...

നോര്‍വേയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചു

ഒസ്‌ലോ: യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ കോവിഡ് വാക്‌സിന്‍ ഫൈസറിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ചു. നിരവധി പേര്‍ അസുഖ ബാധിതരായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഹെല്‍ത്ത്...

15 വർഷത്തിന് ശേഷം പലസ്‌തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മഹ്‌മൂദ്‌ അബ്ബാസ്

റാമല്ല: ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം പലസ്‌തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡണ്ട് മഹ്‌മൂദ്‌ അബ്ബാസ്. പാർലമെന്ററി, പ്രസിഡണ്ട് തിരഞ്ഞെടുപ്പുകൾ വർഷാവസാനം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനിക്കുക എന്ന...

മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ...
- Advertisement -