15 വർഷത്തിന് ശേഷം പലസ്‌തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മഹ്‌മൂദ്‌ അബ്ബാസ്

By News Desk, Malabar News
Palestinians announce first elections in 15 years
Mahmoud Abbas
Ajwa Travels

റാമല്ല: ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം പലസ്‌തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡണ്ട് മഹ്‌മൂദ്‌ അബ്ബാസ്. പാർലമെന്ററി, പ്രസിഡണ്ട് തിരഞ്ഞെടുപ്പുകൾ വർഷാവസാനം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനിക്കുക എന്ന ലക്ഷ്യം കൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

മെയ് 22ന് നിയമസഭാ തിരഞ്ഞെടുപ്പും ജൂലൈ 31ന് പ്രസിഡണ്ട് വോട്ടെടുപ്പും നടത്തുമെന്നാണ് അബ്ബാസിന്റെ ഓഫീസ് വെള്ളിയാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. 2006ൽ അവസാനമായി നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.

ഈ വർഷത്തെ തിരഞ്ഞെടുപ്പ് മഹ്‌മൂദ്‌ അബ്ബാസിന്റെ ഫത്‍ഹ് പാർട്ടിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാകും. ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് മോചനത്തിന് ശ്രമം നടത്തുന്നതിലും പലസ്‌തീന് സ്വാതന്ത്യം ഉറപ്പാക്കുന്നതിലും പ്രസിഡണ്ട് എന്ന നിലയിൽ അബ്ബാസ് വൻ പരാജയമായിരുന്നു.

മറുവശത്ത് ഇസ്രായേൽ കടുത്ത ഉപരോധം നടപ്പാക്കിയിട്ടും ഗാസയിൽ 2007 മുതൽ ഭരണം തുടരുന്നത് ഹമാസാണ്. ഉപരോധം ജനജീവിതം നരകതുല്യമാക്കിയിട്ടും ഹമാസിന് ജനപ്രീതി വളരെ കൂടുതലാണ്. അമേരിക്ക ഉൾപ്പടെ തീവ്രവാദം ആരോപിക്കുന്ന ഹമാസിനെ പടിക്കുപുറത്ത് നിർത്താൻ ശ്രമങ്ങൾ നടക്കുന്നതിനിടെ വരുന്ന തിരഞ്ഞെടുപ്പ് ആശങ്ക ഉയർത്തുമ്പോഴും പ്രഖ്യാപനം ഹമാസ് സ്വാഗതം ചെയ്‌തിട്ടുണ്ട്‌.

Also Read: ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE