മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക

By News Desk, Malabar News
Purchase of missile defense system; US takes action against India
Ajwa Travels

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ ഒരുങ്ങിയ തുർക്കിക്കെതിരെയും അമേരിക്ക നടപടിയെടുത്തിരുന്നു.

5 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള 550 കോടി ഡോളറിന്റെ കരാർ റദ്ദാക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ഒഴിവാക്കണമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ യുഎസ് നടപ്പാക്കുന്ന നിയമങ്ങളിൽ നിന്ന് ഇന്ത്യക്ക് യാതൊരു ഇളവുകളും ലഭിക്കില്ലെന്ന് യുഎസ് ഭരണകൂടം വ്യക്‌തമാക്കിയിട്ടുണ്ട്.

അതേസമയം, കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലടക്കം ചൈനയുടെ ഭീഷണി നേരിടാൻ മിസൈൽ സംവിധാനം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയും അമേരിക്കയും തമ്മിൽ സമഗ്രവും തന്ത്രപരവുമായ ബന്ധമുള്ളത് പോലെ റഷ്യയുമായും ബന്ധമുണ്ടെന്ന് വിദേശകാര്യ വക്‌താവ്‌ അനുരാഗ് ശ്രീവാസ്‌തവ പ്രതികരിച്ചു.

ഇന്ത്യ എല്ലായ്‌പോഴും ഒരു സ്വതന്ത്ര വിദേശ നയമാണ് പിന്തുടരുന്നതെന്നും ദേശീയ സുരക്ഷാ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രതിരോധ ഇടപാടുകൾക്കും ഇത് ബാധകമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.

Also Read: ടൂറിസം മേഖലക്ക് വകയിരുത്തിയ തുക അപര്യാപ്‌തം; ബജറ്റിനെതിരെ വിദഗ്ധര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE