നോര്‍വേയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചു

By News Desk, Malabar News
Expel new virus; Biotech CEO says he has faith in the vaccine
Representational Image
Ajwa Travels

ഒസ്‌ലോ: യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ കോവിഡ് വാക്‌സിന്‍ ഫൈസറിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ചു. നിരവധി പേര്‍ അസുഖ ബാധിതരായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഹെല്‍ത്ത് അന്വേഷണം പ്രഖ്യാപിച്ചു.

എണ്‍പത് വയസിന് മുകളിലുള്ളവരിലാണ് വാക്‌സിന്‍ പ്രതികൂല ഫലം ചെയ്‌തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈസര്‍ വാക്‌സിനും മരണവും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ സ്‌ഥാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍, മരിച്ച 23 പേരില്‍ 13 പേര്‍ക്കും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് പ്രധാനമായും അനുഭവപ്പെട്ടത്.

ഡിസംബര്‍ അവസാനം മുതല്‍ ഇതുവരെ മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് ഫൈസര്‍- മൊഡേണ വാക്‌സിനുകള്‍ നല്‍കിയിട്ടുള്ളത്. നോര്‍വേയില്‍ ഇതുവരെ 57000 കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. ഇതില്‍ അഞ്ഞൂറിലേറെ പേര്‍ മരിച്ചു.

National News: വാക്‌സിൻ ദൗത്യം; ചരിത്രത്തിൽ ഇടം നേടി ഡെൽഹിയിലെ ശുചീകരണ തൊഴിലാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE