ലോകത്ത് നാലര ലക്ഷത്തിലധികം പുതിയ രോഗികള്‍; ആകെ കോവിഡ് ബാധിതര്‍ 9.59 കോടി പിന്നിട്ടു

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് ഒന്‍പത് കോടി 59 ലക്ഷം കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. നാലര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത് എന്നാണ് വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം ആറ് കോടി 85 ലക്ഷം പിന്നിട്ടു. 20,48,328 പേരാണ് ഇതുവരെ ലോകത്താകമാനം കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളില്‍ ഉള്ളത്.

രണ്ട് കോടി 46 ലക്ഷം പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 1.30 ലക്ഷം പുതിയ കേസുകള്‍ ഇവിടെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി 45 ലക്ഷം പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 4,08,503 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായി.

ഇന്ത്യയില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,05,82,647 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1,97,818 പേര്‍ മാത്രമാണ് ചികില്‍സയില്‍ ഉള്ളതെന്നും 1,02,27,852 പേര്‍ രോഗമുക്‌തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. വൈറസ് ബാധ മൂലം 1.52 ലക്ഷം പേരാണ് രാജ്യത്ത് മരണമടഞ്ഞത്.

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്‌ഥാനത്തുള്ള ബ്രസീല്‍ 85 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവിടെ രോഗമുക്‌തി നേടിയവര്‍ 74 ലക്ഷത്തില്‍ അധികവും മരണപ്പെട്ടവര്‍ 2.10 ലക്ഷവുമാണ്.

Read Also: കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE