കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

By Staff Reporter, Malabar News
covid Vaccine-icmr
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ലെന്ന വിലയിരുത്തലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത് ഏറ്റവും വേഗത കുറഞ്ഞ അവസ്‌ഥയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരിക്ഷിച്ചു. അതേസമയം വാക്‌സിന്‍ ഭീതി ആണ് വാക്‌സിനേഷന്‍ നടപടികളുടെ വേഗത കുറക്കുന്നതെന്നാണ് കേരളത്തിന്റെ വിശദീകരണം.

രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗങ്ങള്‍ ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം അവലോകനം ചെയ്യുന്നുണ്ട്. ഇന്നലെ വരെയുള്ള സ്‌ഥിതിവിവരം അവലോകനം ചെയ്‌തപ്പോള്‍ സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ നടപടികള്‍ ഉചിത വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

അതേസമയം വാക്‌സിനേഷന്‍ നടപടികളിലെ മെല്ലെപോക്കില്‍ സംസ്‌ഥാനത്തിനോട് അതൃപ്‍തി അറിയിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വാക്‌സിനേഷനായി ആത്‌മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന തോത് സംസ്‌ഥാനത്ത് 25 ശതമാനത്തില്‍ താഴെ മാത്രമാണ്.

കേരളത്തിന് പുറമേ തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്‌ഥാനങ്ങളിലും വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി.

അതേസമയം പ്രതിദിന യോഗത്തില്‍, സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ ഭീതി ഉണ്ടെന്ന് കേരളം വിശദികരിച്ചു. മുന്നണി പോരാളികളില്‍ അടക്കം വാക്‌സിനേഷന്‍ ഭീതി സംസ്‌ഥാനത്ത് നിലനില്‍ക്കുന്നതായും കേരളം വ്യക്‌തമാക്കി. എന്നിരുന്നാലും സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തില്‍ നടത്താന്‍ ശ്രമിക്കും എന്നും കേരളം യോഗത്തില്‍ അറിയിച്ചു.

Read Also: മന്ത്രിവാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് പേപ്പറും നീക്കം ചെയ്യണം; കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE